മഹത്വ പ്രഭു മരിച്ച
Words and music by ഐസക്ക് വാട്ട്സ് · 1707
Key of Eb · 72 BPM · 4/4 · Grace,Confession · ഗലാത്യർ 6:14
Verse 1
മഹത്വ പ്രഭു മരിച്ച
ആശ്ചര്യ ക്രൂശെ നോക്കി ഞാൻ
ഈ ലോക ലാഭ ഡംഭങ്ങൾ
നഷ്ടം നിന്ദ്യം എന്നെണ്ണുന്നേൻ
Verse 2
പ്രശംസ ഒന്നു മാത്രമേ
ക്രിസ്തേശുവിൻ മൃത്യു തന്നെ
ചിറ്റിമ്പകാര്യം സർവ്വവും
തൻ രക്തത്തിന്നായ് വിടുന്നേൻ
Verse 3
തൃക്കാൽകരം ശിരസ്സിൽ നി-
ന്നൊഴുകുന്നേ സ്നേഹം ദുഃഖം
ഇവയിൻ ബന്ധം അത്ഭുതം
മുൾമുടിയോ അതി ശ്രേഷ്ഠം
Verse 4
രക്താംബരം പോൽ തൻ അങ്കി
കാൽവരി ക്രൂശിൽ തൂങ്ങുന്നേൻ
ലൗകീക മോഹം വിട്ടോടി
നിന്ദ്യമതെന്നു എണ്ണൂന്നേൻ
Verse 5
പ്രപഞ്ചം ആകെ നേടി ഞാൻ
ത്യജിക്കിലും മതിയാകാ
ഈ ദിവ്യ സ്നേഹത്തിനു ഞാൻ
എന്നെ മുറ്റും നൽകീടേണം.
Verse 6
പാപിക്കു രക്ഷ നേടീടാൻ
പീഠകളേറ്റം താനേറ്റു
നന്ദിയും സ്തോത്രവും പാടീടും
മർ-ത്യഗണങ്ങൾ എന്നാളും
Public domain — free for any use, anywhere, forever.