← All songs

സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ

Words and music by വില്‍ എല്‍. തോംസണ്‍ · tr. സൈമണ്‍ സഖറിയ · 2012

Key of · BPM · 4/4 · · മര്‍ക്കോസ് 10:49

Verse 1

സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ
ക്ഷണിക്കുന്നേവരെയും
വാതുക്കല്‍ കാത്തു നില്‍ക്കുന്നതു കാണ്‍ക
എനിക്കായും നിനയ്ക്കും

Verse 2

വരൂ, വരൂ, ക്ഷീണിതരായവരെ
യേശു വിളിക്കുന്നു വീട്ടില്‍ ചേര്‍പ്പാനായ്
വിശ്രമിപ്പാന്‍ എന്നേക്കും

Verse 3

യേശു യാചിക്കുന്നു, വൈകീടരുതെ,
യാചിക്കുന്നു "വരിക"
തന്‍ കരുണയെ നീ പാഴാക്കീടല്ലേ
എനിക്കായും നിനയ്ക്കും

Verse 4

കാലം പോയ്പോകുന്നു വൈകീടരുതെ,
നമ്മില്‍ നിന്നും എന്നേക്കും
ആസന്നമാകുന്നു മരണദിനം
എനിക്കായും നിനയ്ക്കും

Verse 5

വാഗ്ദത്ത സ്നേഹമോ അത്ഭുതമത്രെ
എന്നോടും നിന്നോടുമേ
പാപികളെങ്കിലും ക്ഷമ നല്കുമേ
എനിക്കായും നിനയ്ക്കും

Public domain — free for any use, anywhere, forever.