← All songs

ഞാന്‍ വരുന്നു ക്രൂശിങ്കല്‍ സാധു ക്ഷീണന്‍ കുരുടന്‍

Words and music by വില്യം മെക്ക് -ഡൊണാള്‍ട് · tr. റവ. തോമസ്‌ കോശി · 1870

Key of · BPM · 4/4 · · ഗലാത്യര്‍ 2:20

Verse 1

ഞാന്‍ വരുന്നു ക്രൂശിങ്കല്‍ സാധു ക്ഷീണന്‍ കുരുടന്‍
സര്‍വ്വവും എനിക്കെച്ചില്‍ പൂര്‍ണ്ണരക്ഷ കാണും ഞാന്‍

Chorus

പല്ലവി

Verse 2

വാഞ്ചിച്ചു നിന്നെ എത്ര, ദോഷം വാണെന്നില്‍ എത്ര!
ഇമ്പമായ് ചൊല്ലുന്നേശു "ഞാന്‍ കഴുകീടും നിന്നെ."

Verse 3

മുറ്റും ഞാന്‍ തരുന്നിതാ ഭൂനിക്ഷേപം മുഴുവന്‍
ദേഹം ദേഹി സമസ്തം എന്നേക്കും നിന്റേതു ഞാന്‍

Verse 4

യേശു വന്നെന്നാത്മത്തെ നിറക്കുന്നു പൂര്‍ത്തിയായ്
സുഖമെന്നും പൂര്‍ണ്ണമായ് മഹത്വം കുഞ്ഞാട്ടിനു

Verse 5

എന്നാശ്രയം യേശുവില്‍ വാഴ്ത്തപ്പെട്ടകുഞ്ഞാട്ടില്‍
താഴ്മയായ് കുമ്പിടുന്നു രക്ഷിക്കുന്നിപ്പോളേശു

Public domain — free for any use, anywhere, forever.