← All songs

പുതുവത്സരത്തിൻ പിറവിയിൽ

Words and music by ഹെന്‍ട്രി ബെയ്ക്കര്‍ ·

Key of · BPM · 4/4 · · സങ്കീർത്തനങ്ങൾ 65:11

Verse 1

പു-തുവത്സരത്തിൻ പി-റവിയിൽ
പിൻ-പിലുള്ളതെല്ലാം പോ-യ് മറഞ്ഞു
പു-തുതാക്കി തീർക്കാം പു-രാണകാര്യങ്ങൾ
പു-കഴ്ത്താം കർത്താവേ പു-തുനാവാൽ

Verse 2

ഈയാണ്ടു കാക്കണേ ഈ ദേശത്തെ
ഈ ലോക ബാധയാൽ ഇ-ളകാതെ
ഈ-ശോ കൃപ നൽകി ഈ-ശൻ വിശ്വാസത്തെ
ഈ അടിയാർക്കെല്ലാം ഇ-ടാക്കണേ

Verse 3

വ-രും കാലങ്ങളെ വ-ല്ലഭനെ
വ-ശക്കേടില്ലാതെ വ-ഹിച്ചീടാൻ
വ-ല്ലഭൻ ദൈവമേ വ-ശം നീ തരിക
വ-ലിയ പാപങ്ങൾ വ-ഹിച്ചോനെ

Verse 4

എ-ന്നേയ്ക്കും മഹത്വം ഏ-ക പിതാ
എ-ന്നേയ്ക്കും മഹത്വം ഏ-ക സുതാ
എ-ന്നും എന്നേക്കുമെ ഏ-വം ഭവിക്കട്ടെ
ഏ-കാത്മാവായാന്നും ഏ-റ്റം സ്തുതി.

Public domain — free for any use, anywhere, forever.