← All songs

നിർ-മ്മല-രായൊരേ

Words and music by എഡ്വേർഡ് എച്ച്‌ പ്ലംറ്റർ · tr. സൈമണ്‍ സഖറിയ · 2016

Key of · BPM · 4/4 · · ഫിലിപ്പ്യർ 4:4

Verse 1

നിർ-മ്മ-ല-രായൊരേ!
ആ-ന-ന്ദിച്ചീടുവിൻ,
നിങ്ങൾ തൻ കൊടി പാറട്ടെ,
യേശുവിൻ ക്രൂശതും.

Chorus

മോദം-പാടാം-
കീർത്തിക്കാം തൻ സ്തുതി.

Verse 2

സർവ്വരും പാടട്ടെ!
ഉച്ചത്തിൽ തൻ സ്തുതി,
യുവാക്കളും വൃ-ദ്ധ-രുമേ-
ദൈവത്തെ വാഴ്ത്തീടിൻ.

Verse 3

മുന്നോട്ടോടാംവീണ്ടും,
സ്തോത്രഗീതം പാടി,
ഗോപുരം, കോട്ട, പിന്നിട്ടു-
തേജസ്സേറും പാതെ.

Verse 4

ദൂതരിൻ സംഘവും,
ഭൂമിയിൻ ശുദ്ധരും,
സന്തോഷ ധ്വനി മുഴക്കും-
വീണ്ടെടുപ്പിൻ മോദം

Verse 5

ഹോശാനാ പാടുവിൻ!
ഹാല്ലേലൂയ പാടിൻ,
പ്രതിധ്വനി ഉയരട്ടെ-
ധൂമ പടലം പോൽ.

Verse 6

ആഴിയിൻ തിരപോൽ,
ഉച്ചത്തിൽ ഘോഷിക്കാം
പിതാക്കൾ പണ്ടു ചെയ്തപോൽ
സങ്കീർത്തനങ്ങളാൽ.

Verse 7

ജീവിത യാത്രയിൽ,
എന്നെന്നും പാടീടാം,
ഏതു നിലയിൽ ആയാലും,
രാത്രി പകലെന്യേ.

Verse 8

മാന്യത പാലിപ്പിൻ,
മുന്നോട്ടടി വെപ്പിൻ,
ഇരുട്ടിലെ പോരാളി പോൽ,
വെട്ടം വരും വരെ.

Verse 9

പോരാട്ടം തീർന്നീടും,
ക്ഷീണർ ആശ്വസിക്കും,
പരദേശി വിശ്രമിക്കും,
സ്വർഗ്ഗ ഭവനത്തിൽ.

Verse 10

നിർ-മ്മ-ല-രായൊരേ!
ആനന്ദിച്ചു പാടിൻ,
നിങ്ങൾ തൻ കൊടി പാറട്ടെ,
യേശുവിൻ ക്രൂശതും.

Verse 11

സ്തുതി വാഴുന്നോനു,
നാം പുകഴ്ത്തുന്നോനു,
പിതാ, പുത്രാത്മാക്കൾക്കുമേ,
ഇന്നും എന്നും സ്തോത്രം.

Public domain — free for any use, anywhere, forever.