← All songs

ഉല്ലസിച്ചാര്‍പ്പിടാം ക്രിസ്തുവിന്‍ ശിഷ്യരേ

Words and music by ജോണ്‍ എം. നീല്‍ · tr. സൈമണ്‍ സഖറിയ · 2011

Key of F · 96 BPM · 4/4 · Christmas,Praise · യോഹന്നാന്‍ 3:16

Verse 1

ഉല്ലസിച്ചാര്‍പ്പിടാം ക്രിസ്തുവിന്‍ ശിഷ്യരേ
കേള്‍പ്പിന്‍ ദൂതര്‍ സന്ദേശം ഹാ! ഹാ! യേശു ക്രിസ്തു ജാതനായ്
കാലികള്‍ നമിക്കുന്നു പുല്‍കൂട്ടില്‍ താന്‍ ശയിക്കുന്നു
യേശു ജാതനായ് യേശു ജാതനായ്

Verse 2

ഉല്ലസിച്ചാര്‍പ്പിടാം ക്രിസ്തുവിന്‍ ശിഷ്യരേ
കേള്‍പ്പിന്‍ മോദ വാര്‍ത്തയെ ഹാ! ഹാ! ശാന്തിയേകാന്‍ ജാതനായ്
സ്വര്‍ഗ്ഗത്തെ തുറന്നു താന്‍, നല്‍ മോദം മര്‍ത്ത്യര്‍ക്കേകാനായ്
യേശു ജാതനായ് യേശു ജാതനായ്

Verse 3

ഉല്ലസിച്ചാര്‍പ്പിടാം ക്രിസ്തുവിന്‍ ശിഷ്യരേ
ചാവിനെ ഭയപ്പെടാ, ശാ-ന്തി! രക്ഷിപ്പാന്‍ താന്‍ ജാതനായി
നിത്യമാം സ്വര്‍ഗ്ഗത്തിലേ - ക്കെന്നെ താന്‍ വിളിക്കുന്നു
യേശു ജാതനായ് യേശു ജാതനായ്

Public domain — free for any use, anywhere, forever.