ദൈവത്തിലെപ്പോഴും
Words and music by ഹെന്‍ട്രി ബെയ്ക്കര്‍ ·
Key of · BPM · 4/4 · · മത്തായി 24:35
Verse 1
ദൈവത്തിലെപ്പോഴും വിശ്വാസമുണ്ടായ്
ജീവിച്ചിടും മർത്യർ മാ ധന്യരത്രേ
ഏതു നിലയിലും ഇരുൾ വെളിവിൽ
യേശു അരുൾ ചെയ്ത വാക്കോർത്തുകൊൾക
Chorus
ആകാശമതു ഭൂമിയും ഒഴിഞ്ഞു പോയിടും
എങ്കിലും മമ വാക്യം നിൽക്കുമെന്നുമഹോ
Verse 2
ദൈവം സദാ കാലം വിശ്വസ്‌തനത്രേ
നീ അവിശ്വസി-ച്ചാലും നീ മാറിടാ താൻ
നിഷേധിക്ക തൻ സ്വഭാവത്തെയവൻ
യേശു അരുൾ ചെയ്ത വാക്കോർത്തുകൊൾക
Verse 3
നിൻ ആശ നശിച്ചു പോയീടുകിലും
തന്നിൽ സദാ നാളും നീ വിശ്വസിക്ക
മാ ശക്തനവൻ തൻ ജ്ഞാനമനന്തം
യേശു അരുൾ ചെയ്ത വാക്കോർത്തുകൊൾക
Verse 4
തന്നിലിടറാ-ത്തവർ ധന്യരെന്നും
സന്തതം നിനയ്ക്കു തൻ കൃപ മതി
വിശ്വസിക്കിൽ കാണും ദൈവമഹത്വം
യേശു അരുൾ ചെയ്ത വാക്കോർത്തുകൊൾക
Public domain — free for any use, anywhere, forever.