← All songs

ആശ്ചര്യ കൃപ ഇമ്പമേ എന്നെയും രക്ഷിച്ചു

Words and music by ജോണ്‍ ന്യൂട്ടണ്‍ · 1779

Key of G · 84 BPM · 3/4 · Grace,Assurance · യോഹന്നാന്‍ 9:25

Verse 1

ആശ്ചര്യ കൃപ ഇമ്പമേ എന്നെയും രക്ഷിച്ചു.
ഞാന്‍ അന്ധനായ്‌ കണ്ടെത്തി നീ തുറന്നെന്‍ കണ്ണുകള്‍

Verse 2

കൃപയേകും ഭയം ഉള്ളില്‍ കൃപയാല്‍ നീങ്ങിയേ
അനര്‍ഘമാം കൃപയതിന്‍ വിശ്വാസമെന്‍ ഭാഗ്യം

Verse 3

വൈഷ്മ്യമേറും മേട്ടിലും കൃപയാല്‍ താങ്ങിയേ
ആ ദിവ്യകൃപ ആശ്രയം വീട്ടിലെത്തും വരെ.

Verse 4

നന്മയിന്‍ വാഗ്ദത്തം തന്നെ എന്നാശയില്‍ സ്തൈര്യം
എന്‍ ഓഹരിയും ക്ഷേമവും ജീവിതാന്ത്യം വരെ

Verse 5

മര്‍ത്യമാം ദേഹ ചൈതന്യം നിശ്ചലമാകുമ്പോള്‍
മറക്കുള്ളില്‍ പ്രാപിക്കും ഞാന്‍ ശാന്തി ആനന്ദവും.

Verse 6

*മഞ്ഞു പോല്‍ മാറും ഭൂമിയും സൂര്യ ശോഭ മങ്ങും
എന്നെ വിളിച്ച ദൈവമോ എന്നേക്കും എന്‍ സ്വന്തം

Verse 7

വാഴ്ത്തീടും നിത്യതയോളം നിസ്തുല്ല്യ കൃപയെ
ആഴമാം സ്നേഹം ആശ്ചര്യം ആദി അനാദിയേ

Verse 8

*ആറാം ചരണം തര്‍ജ്ജിമ ചെയ്തത് സൈമണ്‍ സഖറിയ.

Public domain — free for any use, anywhere, forever.