കേൾക്ക എന്റെ ആത്മാവേ
Words and music by വില്യം കൂപ്പർ · 1768
Key of · BPM · 4/4 · · യിരെമ്യാവു 31:3
Verse 1
കേൾക്ക എ-ന്റെ ആത്മാവേ യേശു മനസ്സലിഞ്ഞു
ചോദിക്കു-ന്നു, ഹേ പാപീ, സ്നേഹിക്കുന്നോ നീ എന്നെ?
Verse 2
ആദിയി-ങ്കൽ ഞാൻ തന്നെ തിരഞ്ഞെടുത്തു നിന്നെ
ആദ്യം നി-ന്നെ സ്നേഹിച്ചു, പിന്നെ നിന്നെ രക്ഷിച്ചു
Verse 3
പെറ്റ ത-ള്ള കുഞ്ഞിനെ മറക്കുന്നതെങ്ങനെ?
അവൾ മ-റന്നീടിലും നിന്നെ എന്നും ഞാൻ ഓർക്കും.
Verse 4
നിന്നെ എ-ന്റെ മഹത്വം വേഗത്തിൽ ഞാൻ കാണിക്കും
എന്നാൽ ആ-യതിൻ മുൻപേ നിന്നെ ശുദ്ധി ആക്കണം
Verse 5
എൻ സിംഹാ-സനത്തിന്മേൽ വേഗത്തിൽ നീ ഇരിക്കും
ഞാൻ വീണ്ടെ-ടുത്ത പാപീ സ്‌നേഹിച്ചീടുന്നോ എന്നെ?
Verse 6
എന്റെ സ്നേ-ഹം കർത്താവെ ഏതുമില്ല എങ്കിലും
കൃപയാ-ലതിനെ നീ വർദ്ധിപ്പി-മാറാക.
Public domain — free for any use, anywhere, forever.