← All songs

ഞാൻ ക്രൂശിൻ യോദ്ധാവല്ലയോ?

Words and music by ഐസക്ക്‌ വാട്സ് · tr. സൈമണ്‍ സഖറിയ · 2015

Key of C · 84 BPM · 4/4 · Mission,Trust · കൊരിന്ത്യർ 16:13

Verse 1

ഞാൻ ക്രൂശിൻ യോദ്ധാവല്ലയോ?
കുഞ്ഞാട്ടിൻ പിൻഗാമി,
തൻ ലക്ഷ്യം ലജ്ജയല്ലൊട്ടും,
ലജ്ജിക്കാ തൻ പേരിൽ!

Chorus

പല്ലവി

Verse 2

വാനോളം മഹിമ വേണമോ?
പൂമെത്ത വേണമോ?
മറ്റുള്ളോർ പൊരുതി നേടുമ്പോൾ,
രക്തം ചിന്തീടുമ്പോൾ.

Verse 3

ആരാണെൻ ശത്രു പോരിതിൽ?
പ്രളയം നേരിടാൻ,
മിത്രമായ് ആരു ലോകത്തിൽ?
ദൈവമായ് ചേർത്തിടാൻ.

Verse 4

യുദ്ധം ചെയ്യേണം വാഴുവാൻ,
ധൈര്യം താ ദൈവമേ;
കഷ്ടം, ശോ-ധന നേരിടും,
നിൻ വാക്കിൻ ശക്തിയാൽ!

Verse 5

നിൻ ശുദ്ധർ മ്രുത്യുവൊന്നിനാൽ
ഈ പോരിൽ ജയിക്കും;
ജയം വിശ്വാസകണ്ണിനാൽ,
ദൂരെയായ് കണ്ടവർ!

Verse 6

മഹത്വ നാൾ വന്നീടുമ്പോൾ-
ജയത്തിൻ അങ്കിയാൽ,
നിൻ സേന വാനിൽ മിന്നുമ്പോൾ,
മഹത്വം നിൻ സ്വന്തം!

Public domain — free for any use, anywhere, forever.