← All songs

ഭംഗിയേറും സൃഷ്ടികൾ

Words and music by സിസിൽ എഫ്. അലക്സാണ്ടർ · tr. സൈമണ്‍ സഖറിയ · 2015

Key of G · 96 BPM · 4/4 · Creation,Praise · ഉല്പത്തി 1:31

Verse 1

ഭംഗിയേറും സൃഷ്ടികൾ
ജീ-വ-ജാലങ്ങളും
അ-തി-ശയ സൃഷ്ടികൾ
ദൈവം താൻ സൃഷ്ടിച്ചു

Chorus

പല്ലവി

Verse 2

ധനവാനു മാളിക
ദരിദ്രൻ പുറത്തും
ദൈവം സൃഷ്ടിച്ചവരെ
ഓരോ സ്ഥാനത്താക്കി

Verse 3

നീലയായ കുന്നുകൾ
ഒഴുകും നദികൾ
സൂര്യനുടെ ശോഭയും
വാനത്തിൻ ഭംഗിയും

Verse 4

ശീത കാല കാറ്റതും
വേനലിൻ സൂര്യനും
മധുര കനികളും
എല്ലാം താൻ സൃഷ്ടിച്ചു

Verse 5

ഉന്നത മരങ്ങളും
പുല്ലിൻ മൈതാനവും
ആറ്റിൻ പുല്ലിൻ പൂക്കളും
എന്നും പറിക്കുവാൻ

Verse 6

കണ്‍കൾ കാണുവാൻ
വായ്‌ തന്നു ഘോഷിപ്പാൻ
ദൈവം എത്ര ഉന്നതൻ
സൃഷ്ടിച്ചു മേന്മയായ്

Public domain — free for any use, anywhere, forever.