← All songs

ജീവതത്തിൻ ആഴി മീതെ

Words and music by സിസിൽ എഫ്‌. അലക്സാണ്ടർ · tr. സൈമണ്‍ സഖറിയ · 2016

Key of · BPM · 4/4 · · ഉല്പത്തി 1:31

Verse 1

ജീവതത്തിൻ ആഴി മീതെ,
യേശു ക്ഷ-ണിച്ചീടുന്നു.
ദിനം തോറും സ്നേഹസ്വരം,
വിളിക്കുന്നു: "കൂടെ വാ!"

Verse 2

ഗലീലായിൻ തീരം തന്നിൽ,
അന്ത്രയോ-സു കേട്ടപോൽ,
സർവ്വവും ത്യ-ജിച്ചു നാമും,
യേശു പിമ്പേ പോയിടാം.

Verse 3

ലോകമോഹം വിട്ടോടുവാൻ,
യേശു വി-ളിക്കുന്നിതാ.
മറ്റൊന്നും നീ സ്നേഹിക്കേണ്ട,
ഏറ്റം നീ സ്നേ-ഹിക്കെന്നെ!

Verse 4

സന്തോഷ-സന്താപ വേള,
അദ്ധ്വാന-ത്തിൻ നീണ്ട നാൾ,
ഏതു വേള ആയെന്നാലും,
ഏറ്റം നീ സ്നേ-ഹിക്കെന്നെ!

Verse 5

യേശുവേ നിൻ ഇമ്പസ്വരം,
രക്ഷകാ നീ കേൾപ്പിക്ക.
നിന്നെ അനു-സരിച്ചീടാൻ,
നിന്റെ കൃപ നൽക!

Public domain — free for any use, anywhere, forever.