മറുതലിക്കും മകനേ! ഈ രാത്രിയില്‍ നീ എവിടെ!
Words and music by റോബര്‍ട്ട് ലോറി · tr. സൈമണ്‍ സഖറിയ · 2011
Key of · BPM · 4/4 · · ലൂക്കോസ് 15:20
Verse 1
മറുതലിക്കും മകനേ! ഈ രാത്രിയില്‍ നീ എവിടെ!
നീയെന്നോമന പൈതലും എന്‍ പ്രിയ പുത്രനും
Verse 2
ഈ രാത്രി നീ എവിടെ? ഈ രാത്രി നീ എവിടെ?
ഹാ! നിന്നെ ഞാന്‍ എത്ര സ്നേഹിക്കുന്നു!
ഈ രാത്രി നീ എവിടെ?
Verse 3
നിന്‍ മാതാവന്തികേ നിന്നു പ്രാര്‍ത്ഥിച്ച പ്രായത്തില്‍
നിന്‍ മനം എത്ര നിര്‍മ്മലം! നിന്‍ മുഖം മാധുര്യം!
Verse 4
മുന്‍ കാലം പോലെ നിന്നെ ഞാന്‍ കാണ്മാന്‍ കൊതിക്കുന്നു
അന്നു നിന്‍ ജീവന്‍ ശുദ്ധവും നിന്‍ വീട്ടില്‍ ഭാഗ്യവും-
Verse 5
അലഞ്ഞു പോകും മകനെ! നിന്നെ ഞാന്‍ തേടുന്നെ
വൈഷമ്യമെല്ലാം കൊണ്ടുവാ! വത്സലാ! നീ വേഗം-
Verse 6
ഈ രാത്രി തന്നെ കൊണ്ടുവാ, അലയുമെന്‍ പുത്രനെ
കണ്ണുനീരൊപ്പി കൊണ്ടുവാ എന്‍ സ്നേഹമോര്‍പ്പിക്ക
Public domain — free for any use, anywhere, forever.