ക്രിസ്തു മൂലം ദൈവ രാജ്യം ലോകത്തില്‍ പ്രത്യക്ഷമായ്
Words and music by വോല്‍ബ്രീറ്റ് നാഗല്‍ · 1867
Key of · BPM · 4/4 · · മത്തായി 1:21
Verse 1
ക്രിസ്തു മൂലം ദൈവ രാജ്യം ലോകത്തില്‍ പ്രത്യക്ഷമായ്
വിശ്വസിക്കത്തക്ക വാക്യം ഇത് സര്‍വ മര്‍ത്യര്‍ക്കായ്
Chorus
ദൈവരാജ്യം സമാധാനം സന്തോഷം അത് നീതിയും ശുദ്ധിയും
പുത്രന്‍ മൂലം സൌജന്യദാനം താഴ്മ-യുള്ളെല്ലാവര്‍ക്കും
Verse 2
സാത്താന്‍ രാജന്‍ സേവയിങ്കല്‍ ഇല്ലാ-യൊരു ലാഭവും
ആത്മനഷ്ടം ഇഹത്തിങ്കല്‍ പിന്നെ നിത്യശാപവും
Verse 3
ആദാം മൂലം വന്ന ശാപം പുത്രന്‍ മൂലം തീര്‍ന്നെല്ലാം
സര്‍പ്പം ലോകം ജഡം പാപം ഇവയെല്ലാം ജയിക്കാം
Verse 4
പാപശക്തി അഴിഞ്ഞീടും പുത്രന്‍ രക്തശക്തിയാല്‍
ഉള്ളമെല്ലാം നിറഞ്ഞീടും ദൈവാത്മാവിന്‍ സ്നേഹത്താല്‍
Verse 5
രാജ്യക്കാരില്‍ ഗുരുനാഥന്‍ അതു ദൈവാത്മാവു താന്‍
യേശുവിലെ ജീവപാത ഏവനും കണ്ട-റിവാന്‍
Verse 6
സത്യപ്രജകളെല്ലാരും രാജകീയകുലമാം
ദൈവ സന്നിധിയില്‍ വാഴും ഇവര്‍ പുരോഹിതന്മാര്‍
Verse 7
നിത്യജീവന്‍ ഇഹത്തിങ്കല്‍ ദേഹിക്കനുഭവം ആം
ദേഹം കര്‍ത്തന്‍ വരവിങ്കല്‍ പ്രാപിക്കും രൂപാന്തരം
Verse 8
തുറന്നിരിക്കുന്നു സ്വര്‍ഗ്ഗം താതനോടു അടുക്കാം
ദൈവദൂതന്മാരിന്‍ വര്‍ഗ്ഗം സേവക്കായോരുക്കമാം
Verse 9
ദൈവമേ നിന്‍ സ്വര്‍ഗ്ഗരാജ്യം വന്നതാലെ വന്ദനം
നിന്റെ ജനത്തിന്‍ സൌഭാഗ്യം പ-റഞ്ഞുതീരാത്തതാം
Public domain — free for any use, anywhere, forever.