← All songs

ബുദ്ധിമാൻ പാറമേല്

Words and music by ജോ ഉതുപ്പ് ·

Key of · BPM · 4/4 · · മത്തായി 7:24

Verse 1

ബുദ്ധിമാൻ പാറമേല് വീട് പണിതു (3)
ബഹു ഘോരമായി മാരി ചൊരിഞ്ഞു
മാരി ചൊരിഞ്ഞു അതു പ്രളയമായ് തീർന്നു (3)
പാറമേല് നിന്ന വീട് വീണു പോയില്ല!

Verse 2

ബുദ്ധിഹീനൻ മണലിന്മേൽ വീട് പണിതു (3)
ബഹു ഘോരമായി മാരി ചൊരിഞ്ഞു
മാരി ചൊരിഞ്ഞു അത് പ്രളയമായ് തീർന്നു (3)
മണലിന്മേൽ നിന്ന വീട് വീണുപൊയല്ലോ!

Verse 3

യേശുവാകും പാറമേൽ നീ വീട് പണികിൽ (3)
നിൻ പ്രാർത്ഥന കേൾക്കപ്പെടും
നിൻ പ്രാർത്ഥന കേൾക്കപ്പെട്ടു മേന്മ പ്രാപിക്കും (3)
ക്രിസ്തുവിൽ നീ നിത്യമായി വാണിടും നിത്യം.

Public domain — free for any use, anywhere, forever.