← All songs

ദര്‍ശനം ഏകുക യേശു നാഥാ!

Words and music by മേരി ഇ. ബൈറന്‍ · tr. സൈമണ്‍ സഖറിയ · 2012

Key of E · 76 BPM · 3/4 · Trust,Adoration · സംഖ്യാപുസ്തകം 12:6

Verse 1

ദര്‍ശനം ഏകുക യേശു നാഥാ!
നിന്നെപ്പോല്‍ വേറില്ല മറ്റാരുമേ!
രാവും പകലിലും നീ മാത്രമേ-
എന്നുടെ ചിന്തയില്‍ നീ മാത്രമേ.

Verse 2

ദര്‍ശനം ഏകുക നിന്‍ വാക്കിനാല്‍.
നിന്‍ വചനത്താല്‍ വഴി തെളിക്ക.
താതനെ നാഥനെ ദൈവസുതാ-
നിന്‍ നിത്യ സമ്പര്‍ക്കം എന്നാശയെ.

Verse 3

ശത്രുവിന്‍ നേരെ പരിച നീയെ.
മാനവും അന്തസ്സും നീ മാത്രമേ.
എന്നാത്മാ -വിന്നുടെ കോട്ട നീയെ-
സ്വര്‍ഗ്ഗത്തില്‍ ചേര്‍ക്കണേ നിന്‍ ശക്തിയാല്‍.

Verse 4

ആശ്രയം വേറില്ല യേശു മതി.
താനാണെന്‍ ഓഹരി എന്നുമെന്നും.
ഹൃത്തിലും താന്‍ തന്നെ, സ്വര്‍ഗ്ഗത്തിലും,
രാജാവും, കര്‍ത്താവും, സര്‍വ്വസ്വവും.

Verse 5

സ്വര്‍ഗ്ഗത്തിന്‍ നാഥന്‍ ജയം നേടിയേ!
സ്വര്‍ഗ്ഗസന്തോഷം എനിക്കേകിയെ-
ഏതു വിപത്തിലും ദീപം നീയെ-
ദര്‍ശനം നല്‍കും വിധി കര്‍ത്താവേ!

Public domain — free for any use, anywhere, forever.