താഴ്മപൂണ്ടു ദൈവ ശിശു
Words and music by എഡിത്ത് എം. റീഡ് · tr. സൈമണ്‍ സഖറിയ · 2015
Key of F · 76 BPM · 4/4 · Christmas,Adoration · ലൂക്കോസ് 2:7
Verse 1
താഴ്മപൂണ്ടു ദൈവ ശിശു, തൻ കിടക്ക പുൽതൊട്ടിൽ!
കാലികളോ ഉറ്റു നോക്കി, നാഥനാം ഈ പൈതലേ
ദൂതരോ ചിറകു വീശി, വർണ്ണിക്കുന്നു ആമോദത്താൽ
ക്രിസ്തു പൈതൽ രാജാവാം.
Verse 2
ആടുകൾ ഉറക്കമായി ആട്ടിടയർ കാവലായ്.
ശോഭ കണ്ടു വാർത്ത കേട്ടു രക്ഷയിൻ സുവിശേഷം!
ദുഃഖം നീങ്ങി മോദമേറി പ്രഭാതത്തെ എതിരേൽക്കാം-
ക്രിസ്തു പൈതൽ രാജാവാം.
Public domain — free for any use, anywhere, forever.