← All songs

നിന്‍ ജനത്തെ രക്ഷിപ്പാനായ് ദൈവജാതനേ വരൂ

Words and music by ചാള്‍സ് വെസ്ലി · tr. സൈമണ്‍ സഖറിയ · 2013

Key of F · 84 BPM · 2/4 · Advent,Hope · ലൂക്കോസ് 2:31

Verse 1

നിന്‍ ജനത്തെ രക്ഷിപ്പാനായ് ദൈവജാതനേ വരൂ
ഭയം പാപം നീങ്ങിയെങ്ങള്‍ നിന്നില്‍ വിശ്രമിക്കുവാന്‍
യിസ്രായേലിന്‍ ആശ്രയമേ ലോകരിന്‍ പ്രത്യാശയെ
ലോകരാഷ്ട്രങ്ങള്‍ക്കു പ്രിയന്‍ കാംക്ഷിച്ചോര്‍ തന്‍ മോദമേ

Verse 2

നിന്‍ ജനത്തെ രക്ഷിപ്പാനായ്, പൈതലായ് നീ രാജാനായ്
നീണാള്‍ വാണിടുവാനായി നിന്‍ രാജ്യം ഇന്നയക്ക
ഭരിക്കെങ്ങള്‍ ഹൃദയങ്ങള്‍ നിന്‍ സ്വന്ത ശുദ്ധാത്മാവാല്‍
നിന്‍ സന്നിധാനത്തില്‍ ചേര്‍ക്ക നിന്‍ മഹത്വ ശക്തിയാല്‍.

Public domain — free for any use, anywhere, forever.