എൻ ദൈവമേ നീ ഉന്നതൻ
Words and music by ഫ്രഡറിക്ക് ഡബ്ലിയൂ. ഫേബർ · tr. സൈമണ്‍ സഖറിയ · 2013
Key of · BPM · 4/4 · · സങ്കീർത്തനങ്ങൾ 139:14
Verse 1
എൻ ദൈവമേ നീ ഉന്നതൻ
അത്ഭുതവാൻ തന്നെ
ഹാ സുന്ദരം കൃപാസനം
തേജ്ജസ്സെഴുമതു
Verse 2
അഗോചരം നിൻ ആയുസ്സ്
നിത്യനാം ദൈവമേ
അരൂപികൾ സാഷ്ടാംഗമായ്
ആരാധിച്ചീടുന്നു
Verse 3
ഹാ സുന്ദരം മനോഹരം
നിൻ ദർശ്ശനം നാഥാ
നിൻ ജ്ഞാനം! ശക്തി! മഹത്വം!
അവർണ്ണ്യ്യം നൈർമ്മല്ല്യം
Verse 4
ജീവനുള്ളതാം ദൈവമേ
എൻ ഭക്തി ആഴമാം
ആരാധിക്കുന്നു നിന്നെ ഞാൻ
താപത്തിൻകണ്ണീരാൽ
Verse 5
സ്നേഹിക്കും നിന്നെ ദൈവമേ
സർവ്വശക്തൻ നീയേ
ഈ സാധുവിന്റെ സ്നേഹം നീ
താഴ്ന്നെത്തി തേടിയേൻ
Verse 6
അയോഗ്യനാം എൻ മാനസം
നിൻ കാരുണ്യത്താലെ
നിൻ സ്നേഹം കൊണ്ട് നിറച്ചു
നിൻ മഹത്വത്തിന്നായ്
Verse 7
കാണുന്നില്ലേ ഞാൻ ഈ ഭൂമൗ
മറ്റൊരു താതനെ
ക്ഷമിച്ചു, സഹിച്ചെത്രയോ
ഈ പാപിയാം എന്നെ
Verse 8
നിന്നെ ധ്യാനിച്ചീടുന്നേരം
എന്താനന്ദം ദേവാ
നിൻ നാമം ചൊല്ലീടുന്നേരം
നിർവൃതിയേറുന്നേ
Verse 9
നിൻ സ്നേഹത്തിൻ പ്രതിഫലം
നിൻ കൂടുള്ള വാഴ്ച
കണ്‍കുളിരെ നിന്നെ നോക്കും
നിൻ മുൻപിൽ വണങ്ങും.
Public domain — free for any use, anywhere, forever.