അമ്മ ഓതി മോദമായ്
Words and music by വിൽ എച്ച്. ഗേറി · tr. സൈമണ്‍ സഖറിയ · 2014
Key of · BPM · 4/4 · · വെളിപ്പാട് 14:2
Verse 1
അമ്മ ഓതി മോദമായ്
സ്വർ ഭവന മോദങ്ങൾ!
അന്ത്യമായ് മൊഴിഞ്ഞവൾ:
"ചേർന്നിടും";
ദൂതർ പാടും ദേശത്തിൽ
വീണ മീട്ടും നാടതിൽ
സ്വർഗ്ഗ രാജൻ തന്റെ മുൻ
"ചേർന്നിടും".
Chorus
പല്ലവി
Verse 2
പ-ളുങ്കു കടൽ-ക്കരെ
അമ്മ ക്ഷണി-ക്കുന്നെന്നെ
ഉത്തരമായ് ചൊല്ലും ഞാൻ
"ചേർന്നീടും"
എന്തു മോദം ആദിനം!
കാണും ഞാൻ മുഖാമുഖം
നിത്യ കാലമൊക്കെയും
ചേർന്നിടും.
Verse 3
ശാന്തി തീര-മപ്പുറം
കാണും രക്ഷകൻ മുഖം
തൻ കരം പിടിച്ചു ഞാൻ
ചേർന്നിടും.
ദൂ-തർ ഗാന മദ്ധ്യത്തിൽ
തങ്ക പാതെ പോയിടും
മോഹനമാം നാടതിൽ
ചേർന്നിടും.
Verse 4
പ-വിഴ വാതിൽ കാ-വലായ്
ചേരും ദൂതർ ഓതുന്നു:
"ഇല്ല കാലം ഭൂമിക്കായ്";
ചേർന്നിടും
മിത്രങ്ങളെ കണ്ടിടാൻ,
സ്വർണ്ണ വീഥി താണ്ടും ഞാൻ
അന്ത്യമില്ലാ നാടതിൽ
ചേർന്നിടും.
Public domain — free for any use, anywhere, forever.