← All songs

സ്നേഹമാം ദേവാ, ഞങ്ങളിൽ

Words and music by ജോൺ എ. ഡാളസ് · tr. സൈമണ്‍ സഖറിയ · 2016

Key of · BPM · 4/4 · · യെശ്ശയാവ് 30:15

Verse 1

സ്നേഹമാം ദേവാ, ഞങ്ങളിൽ- നിൻ ശാന്തി നൽകുകേ.
ചിത്തേ നിൻ ശാന്തി കണ്ടെത്താൻ- മാർഗ്ഗം നീ കാണിക്ക.
നിൻ നേർത്ത സ്വരം ശ്രവിച്ചു, നിൻ പാതെ ഗമിപ്പാൻ,
താഴ്മയായ് ജീവിച്ചെന്നെന്നും, നിന്നോടു പ്രാർത്ഥിപ്പാൻ.

Verse 2

ജീവനാം ദേവാ, ഞങ്ങളിൽ- നിൻ ശാന്തി നൽകുകേ.
അന്യോന്യ സ്നേഹം വർദ്ധിപ്പാൻ, ദാനം ചെയ്തീടുവാൻ
മറ്റുള്ളവരെ കരുതാൻ, പങ്കു വച്ചീടുവാൻ
നാൾ തോറും ദൈവ കൃപയാൽ വളർച്ച പ്രാപിപ്പാൻ

Verse 3

ആശയിൻ ദേവാ, ഞങ്ങളിൽ- നിൻ ശാന്തി നൽകുകേ.
ലോകത്തിൽ യുദ്ധധ്വനിയും ദുഃഖവും എറുന്നേ!
രക്ഷകാ ദേവാ കൃപയാൽ വചനം പൊതിഞ്ഞു,
വിശ്വാസത്തോടെ നിന്നീടാൻ നിൻ കൃപ നൽകുകേ!

Verse 4

സർവ്വത്തിൻ നാഥാ, ഞങ്ങളിൽ- നിൻ ശാന്തി നൽകുകേ.
ചുറ്റുമുള്ളോരെ കരുതാൻ, ദയയെ കാണിപ്പാൻ.
നഷ്ടപ്പെട്ടോരെ തേടുവാൻ, സ്വതന്ത്രരാക്കുവാൻ
നഷ്ട കഷ്ടങ്ങൾ നോക്കാതെ കരുണ കാണിപ്പാൻ.

Public domain — free for any use, anywhere, forever.