അത്യത്ഭുതം! എൻ രക്ഷകൻ
Words and music by ഐസക്ക് വാട്സ് · tr. സൈമണ്‍ സഖറിയ · 2014
Key of E · 76 BPM · 4/4 · Grace,Lament · 1 തിമൊഥെയൊസ് 2:5–6
Verse 1
അത്യത്ഭുതം! എൻ രക്ഷകൻ
എൻ പേർ-ക്കായ് മരിച്ചു
എന്നേ പോലുള്ളോർ പാ-പിക്കായ്
തൻ ശി-ര-സ്സു നല്കി
Verse 2
ക്രൂശിങ്കൽ ക്രൂശിങ്കൽ സല്പ്രകാശം കണ്ടേൻ
എൻ മനോ-ഭാരവും നീങ്ങിപ്പോയ്
വിശ്വാസ-ത്താൽ കിട്ടി കാഴ്ചയു-മപ്പോൾ
സ-ന്ത-തം ഞാൻ ഭാഗ്യവാൻ തന്നെ
Verse 3
അറു-ക്കപ്പെട്ട നിൻ മേനി
രക്തത്തിൽ കുളിച്ചു
ദൈവ-ത്തിൻ കോപ ചൂടിനാൽ
തൻ ആത്മം ഖേദിച്ചു
Verse 4
എൻ പാപം മൂല-മല്ലയോ
മരത്തിൽ താൻ കേണു?
തൻ കൃ-പയുടെ ആഴമോ
സ്നേഹം പോൽ വർണ്ണിക്കാ!
Verse 5
മർത്യ-നിൻ പാപം മൂലമായ്
ക്രിസ്തു ക്രൂ-ശി-ലേറി
തൻ സൃഷ്ടിതാവിൻ നോവിനാൽ
സൂ-ര്യൻ ഇ-രു-ട്ടിലായ്
Verse 6
തൻ ക്രൂശിൻ മുൻ-പിൽ എന്നുമേ
ത-ല-യെ കുനിക്കും
നന്ദി നിറഞ്ഞു എൻ മനം
ക-ണ്ണു-നീർ പൊഴിക്കും
Verse 7
സ്നേഹം പൊ-ഴിയും വൻ കടം
കണ്ണീ-രാൽ തീർത്തിടാ.
തന്നീ-ടുന്നെന്നെ പൂർ-ണ്ണമായ്
മ-റ്റൊ-ന്നും ചെയ്തിടാ.
Verse 8
നിന്റേതായ് തീർക്ക രക്ഷകാ
വി-ശ്വ-സ്ഥനാ-കു-വാൻ
സ്വർഗ്ഗേ നിന്നെ വണങ്ങുമ്പോൾ
എന്നെയും ഓർക്കേണമേ
Public domain — free for any use, anywhere, forever.