പ്രാർത്ഥനയിൻ നൽ നേരമേ
Words and music by വില്ല്യം വാൽഫോർഡ് · 1845
Key of D · 76 BPM · 4/4 · Trust,Comfort · 1. തെസ്സലോനിക്യർ 5:17
Verse 1
പ്രാർത്ഥനയിൻ നൽ നേരമേ, ലോക ചിന്തകളകറ്റി
എന്നാഗ്രഹാവശ്യങ്ങളെ പിതാമുമ്പിൽ കേൾപ്പിക്കും നീ.
ആപൽ ദുഃഖ കാലങ്ങളിൽ -ആശ്വാസം കണ്ടതും ആത്മം
പേക്കണിയിൽ വീഴാഞ്ഞതും, ഇമ്പ സഖീ നിന്നാൽ തന്നെ.
Verse 2
പ്രാർത്ഥനയിൻ നൽ നേരമേ, മോദം പങ്കിടും നേരമേ,
ശുദ്ധർ മനം എരിയുന്നേ- എന്നാളും നിൻ വരവിന്നായ്.
എൻ രക്ഷകൻ വന്നീടുവാൻ താമസമൊട്ടും ഇല്ലിനി,
മുൻ നിരയിൽ കാണുമേ ഞാൻ- നിന്നെ കാത്തു അന്നേരമേ!
Verse 3
പ്രാർത്ഥനയിൻ നൽ നേരമേ, കാത്തിടുന്നാത്മാവേ വാഴ്ത്താൻ,
നിത്യം കാത്തിരിപ്പോൻ മുമ്പിൽ എത്തിക്കുമെന്നാഗ്രഹം നീ.
തന്മുഖം തേടി വചനം വിശ്വസിപ്പാൻ താൻ ചൊന്നതാൽ,
തന്നിൽ മുറ്റുമാശ്രയിച്ചു നിന്നെ കാപ്പാൻ നൽനേരമേ!
Verse 4
പ്രാർത്ഥനയിൻ നൽ നേരമേ, പിസ്ഗാമേൽ നിന്നെൻ വീടിനെ,
നോക്കി ഞാൻ പറക്കും വരെ- താ, നിന്നാശ്വാസപങ്കിനെ!
ഈജ്ജഡവസ്ത്രം വിട്ടു ഞാൻ- ലാക്കിനായ് പറന്നുയർന്നു,
വാനം കടക്കുമ്പോൾ നിന്നെ വിട്ടുപോകും നൽനേരമേ!
Public domain — free for any use, anywhere, forever.