ദിവ്യ വിളി കേട്ടു തൻ വിശുദ്ധന്മാർ
Words and music by ഫ്രഡ്രിക്ക് എൽ. ഹോസ്മർ · tr. സൈമണ്‍ സഖറിയ · 2017
Key of · BPM · 4/4 · · റോമർ 11:29
Verse 1
ദിവ്യ വിളി കേട്ടു തൻ വിശുദ്ധന്മാർ,
കാലമെത്രയായി പിൻ ചെല്ലുന്നിതാ.
ആത്മവരം വേറെ, ലക്ഷ്യം ഒന്നത്രേ,
താലന്തുകൾ വേറെ, കിരീടം ഒന്നു!
Chorus
പല്ലവി
Verse 2
സ്നേഹ ശോഭ വാഴും ആ സാമ്രാജ്യത്തിൽ,
വിശ്വാസാൽ നാം കാണും അദ്ധ്വാനിക്ക നാം
പ്രവാചകർ ചൊല്ലി, ശുദ്ധർ സാക്ഷിച്ചു,
സംഗീതജ്ഞർ പാടി, വീരർ മരിച്ചു!
Verse 3
വീഴ്ചയിലും പിന്നെ വാഴ്ച തന്നിലും,
ഏകരല്ല നാമോ ദൈവമക്കളാം.
ദൈവേഷ്ടത്താൽ നമ്മൾ ബ-ന്ധിതരത്രെ,
ഒന്നിച്ചങ്ങു നീങ്ങാം ലക്ഷ്യം നേടീടാൻ!
Public domain — free for any use, anywhere, forever.