പാപം ചെയ്തതിനാൽ ഉളവാം
Words and music by ജോൺ എച്ച്. സ്റ്റോക്ടൺ ·
Key of · BPM · 4/4 · · റോമർ 6:23
Verse 1
പാപം ചെയ്തതിനാ-ലുളവാം
ശാപം പോക്കുവതിന്നു നൃണാം
പാരിൽ വന്നൊരു ര-ക്ഷകനാം
Chorus
പല്ലവി
Verse 2
നിന്നുടെ യാതൊരു പുണ്യമതാൽ,
ഒന്നുമേ ഫലിക്ക; ആയതുമാൽ;
ഉണ്മയിൻ ജീർണ്ണമാം വസനം പോൽ,
യേശു മുമ്പിൽ വരിക—
Verse 3
തന്നരികിൽ വരും ഏ-വനെയും,
തള്ളുകയില്ലവനൊരുനാളും,
നല്ലൊരു സഖിയി-ല്ലവനോളം,
യേശു മുമ്പിൽ വരിക-
Verse 4
താങ്ങുന്നു രക്ഷകൻ വീണവരെ
ഉദ്ധരിച്ചീടുന്നു താണവരെ;
താത്വികരാക്കും താൻ അവരെ;
യേശു മുമ്പിൽ വരിക—
Verse 5
ചിന്നി നിനയ്ക്കായ് തൻ രുധിരം,
വർ-ണ്ണിച്ചീടാ മനു-ജന്നധരം
തന്നുടെ സ്നേഹ-ത്തിൻ മധുരം
യേശു മുമ്പിൽ വരിക—
Verse 6
മരണം പിടികൂടും മുമ്പിൽ,
ശരണം കൊള്ളുക നീ-യവനിൽ,
തരുമവ-നഭയം തൻ മടിയിൽ,
യേശു മുമ്പിൽ വരിക—
Verse 7
ഇന്നവനേകുക നിൻ ഹൃദയം;
നിന്നിൽ വസിക്കുമ-വൻ സദയം;
വന്നു നിൻ ഭാഗ്യമ-തിന്നുദയം,
യേശു മുമ്പിൽ വരിക—
Public domain — free for any use, anywhere, forever.