← All songs

പാപ വിമോചനം നേടേണമോ?

Words and music by ലൂയീസ് ഇ. ജോണ്‍സ് · tr. സൈമണ്‍ സഖറിയ · 2013

Key of A · 100 BPM · 4/4 · Grace,Praise · വെളിപ്പാടു 7:14

Verse 1

പാപ വിമോചനം നേടേണമോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
തിന്മയിന്മേൽ ജയം നേടേണമോ?
നൽ അത്ഭുത ശക്തിയുണ്ട്

Chorus

വൻ ശക്തി ശക്തി അത്ഭുത ശക്തി
കുഞ്ഞാട്ടിൻ രക്തത്തിൽ
വൻ ശക്തി ശക്തി അത്ഭുത ശക്തി
ദൈവ കുഞ്ഞാ-ട്ടിന്റെ രക്തത്തിൽ

Verse 2

ലോകപരീക്ഷ വിട്ടോടീടണോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
കാൽവറി രക്തത്താൽ ശുദ്ധി നേടൂ
നൽ അത്ഭുത ശക്തിയുണ്ട്

Verse 3

ഹിമത്തേക്കാൾ വെണ്മ നീ നേടേണമോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
പാപക്കറ നീക്കും ജീവ നദി
നൽ അത്ഭുത ശക്തിയുണ്ട്

Verse 4

യേശുവിന്നായ് സ്വയം അർപ്പിക്കുമോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
നിത്യവും തൻ സ്തുതി പാടീടുമോ?
നൽ അത്ഭുത ശക്തിയുണ്ട്

Public domain — free for any use, anywhere, forever.