ജ്യോതിസ്സിന്‍ പൈതലായി ഞാന്‍ എന്നുമേ
Words and music by കാത്തലീന്‍ തോമേഴ്സണ്‍ · tr. സൈമണ്‍ സഖറിയ · 2012
Key of · BPM · 4/4 · · 1. തെസ്സലോനിക്യര്‍ 5:4,5
Verse 1
ജ്യോതിസ്സിന്‍ പൈതലായി ഞാന്‍ എന്നുമേ
യേശുവിന്‍ പാ-ദെ പോകും
വാനത്തില്‍ നിര്‍ത്തി താന്‍ താരകളെ
എന്‍ ജീവന്റെ താരം യേശു.
Chorus
തന്നുള്ളിലോ ഇരുട്ടില്ലൊട്ടും
വന്‍ രാത്രി പകല്‍ എല്ലാം തുല്ല്യമേ
തന്‍ കുഞ്ഞാടത്രേ സ്വര്‍ മണി-വിളക്ക്
വാഴ്കെന്റെയുള്ളില്‍ എന്‍നാഥാ
Verse 2
ദൈവത്തിന്‍ ശോഭ ഞാന്‍ ദര്‍ശ്ശിക്കേണം
യേശുവേ ദര്‍ശ്ശിക്കേണം
നീതിയിന്‍ സൂര്യനെന്‍ പാത കാട്ടും
താതന്‍ സമീപമണ-യ്ക്കും
Verse 3
കാത്തീടും ക്രിസ്തുവിന്‍ ആഗമനം
പാര്‍ക്കേണം യേ-ശുവൊത്തു
സ്ഥിരതരായ് ഓടി നാം ജയിച്ചാല്‍
യേശുവിന്‍ മോദമറിയും
Public domain — free for any use, anywhere, forever.