യേശുവെ പോൽ വേറെ മിത്രം ഇല്ല
Words and music by ജോണ്‍സണ്‍ ഓട്ട്മേന്‍ ജൂണിയര്‍ · tr. സൈമണ്‍ സഖറിയ · 2014
Key of G · 84 BPM · 4/4 · Comfort,Praise · എബ്രായർ 13:5
Verse 1
യേശുവെ പോൽ വേറെ മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
ആത്മസൗഖ്യം നല്കും വൈദ്യൻ ഇല്ല;
വേറെങ്ങും, വേറാരും!
Chorus
പല്ലവി
Verse 2
പരിശുദ്ധനായ് വേറെ മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
സൗമ്യവാനായ് വേറെ മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
Verse 3
വേർപിരിയാത്തൊരു മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
സ്നേഹം പകരുന്ന മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
Verse 4
കൈവെടിയാത്തൊരു മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
സർവ്വം ക്ഷമിക്കുന്ന മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
Verse 5
രക്ഷകനെപോലെ ദാനം ഇല്ല;
വേറെങ്ങും, വേറാരും!
സ്വർഗ്ഗം ഒരുക്കുന്ന മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
Public domain — free for any use, anywhere, forever.