← All songs

യേശുവെ ഞാൻ സ്തുതിക്കും

Words and music by ഫിലിപ്പ് പി. ബ്ലിസ്സ് · 1876

Key of G · 92 BPM · 4/4 · Praise,Grace · ഗലാത്യർ 3:13

Verse 1

യേശുവെ ഞാൻ സ്തുതിക്കും, തൻ
വാത്സല്യാശ്ചര്യത്തെയും,
എന്നെ ശാപം പോക്കി നേടാൻ
നിന്ദ്യ ക്രൂശിൽ മരിച്ചാൻ.

Chorus

പല്ലവി

Verse 2

വില തീർത്തു തൻ കൃപയാൽ
വീണ്ടെടുപ്പാൻ എൻ നഷ്ടം
ആശ്ചര്യം ഈ വാർത്ത ഞാനും
ഘോഷിക്കും സദാ പാടി-

Verse 3

മൃത്യു പാപങ്ങൾ മേൽ ജയം
കർത്തൻ കൊടുക്കുന്നെന്നു
എൻ രക്ഷകനെ ഞാൻ വാഴ്ത്തും
തൻ ജയ ശക്തിയെയും-

Verse 4

യേശുവേ ഞാൻ പുകഴ്ത്തും, തൻ
വാത്സല്ല്യാശ്ചര്യത്തെയും
പുത്രനാക്കാൻ, എന്നെക്കൂടെ
മൃത്യുവെന്നുയിർപ്പിച്ചാൻ

Public domain — free for any use, anywhere, forever.