പർവ്വതങ്ങളെ സൃഷ്ടിച്ച
Words and music by ഐസക്ക് വാട്ട്സ് · tr. സൈമണ്‍ സഖറിയ · 2015
Key of D · 92 BPM · 4/4 · Creation,Praise · യിരമ്യാവു 10:12
Verse 1
പർവ്വതങ്ങളെ സൃഷ്ടിച്ച ദൈവത്തെ പാടും ഞാൻ
ആഴിയെ മുറ്റും നിർമ്മിച്ചോൻ വാനത്തെ വാർത്തവൻ
സൂര്യനെ കൽപ്പിച്ചാക്കിയ ജ്ഞാനത്തെ വാഴ്ത്തും ഞാൻ
ചന്ദ്രനും നക്ഷത്രങ്ങളും തൻ ആജ്ഞ കേൾക്കുന്നു
Verse 2
ആഹാരം ഭൂവിൽ നിറച്ച തൻ നന്മയെ വാഴ്ത്താം
ജീവജാലത്തെ സൃഷ്ടിച്ചു താൻ നല്ലതെന്നോതി
നോക്കുന്നിടം ഞാൻ എല്ലാമേ നിൻ സൃഷ്ടി അത്ഭുതം!
വാനത്തിലും ഭൂ എല്ലാമേ കാണ്മൂ ഞാൻ നിൻ നന്മ
Verse 3
നിൻ മഹത്വം ഘോഷിക്കാത്ത പുല്ലില്ല പൂവ്വില്ല
കൊടുങ്കാറ്റും മേഘങ്ങളും തൻ ആജ്ഞ കേൾക്കുന്നു
നിൻ ശ്വാസം പേറും സൃഷ്ടിയെ നീ കരുതീടുന്നു
ഭൂവറ്റം പോയ് ഞാൻ പാർത്താലും നിൻ കണ്‍കൾ കാണുന്നു.
Public domain — free for any use, anywhere, forever.