← All songs

നിന്റെ ജീവൻ തന്നതാലെ

Words and music by മേരി ഇ.മേക്സ് വെൽ · tr. സൈമണ്‍ സഖറിയ · 2018

Key of · BPM · 4/4 · · 2 കൊരിന്ത്യർ 5:20

Verse 1

നിന്റെ ജീവൻ തന്നതാലെ
രക്ഷകാ സ്തുതിക്കും ഞാൻ
രക്ഷിച്ചെന്നെ, ശുദ്ധിയാക്കി
നിന്നരു-വിയാക്കുവാൻ

Chorus

പല്ലവി

Verse 2

ദാഹിപ്പോർക്കു ദാഹം തീർപ്പാൻ
അരുവിയാ-ക്കീടെണം
നിന്റെ രക്ഷാ-ദൂതു ചൊൽവാൻ
നിന്റെ സ്നേഹം സാക്ഷിപ്പാൻ.

Verse 3

കഴുകെന്നെ ശുദ്ധിയാക്കി
നിൻ കൈയ്യിൽ നീ വഹിപ്പാൻ
നിന്റെ ആജ്ഞ തന്നിടുന്ന
ശക്തി എന്റെ ശരണം.

Verse 4

രക്ഷിക്കുന്ന നിന്റെ ശക്തി
എന്റെ പാപം പോക്കേണം
എന്നെ നീ വി-ലയ്ക്കു വാങ്ങി
പൂർണ്ണനാക്കി തീർക്കേണം

Verse 5

യേശുവേ നീ നിറക്കെന്നിൽ
നിന്നാത്മാവേ പൂർണ്ണമായ്
എന്നിൽ നിന്നും ഒഴുകട്ടെ
ജീവജലം എന്നുമേ

Public domain — free for any use, anywhere, forever.