← All songs

എന്നെ രക്ഷിപ്പാൻ

Words and music by റോബര്‍ട്ട് ലോറി ·

Key of · BPM · 4/4 · · അപ്പോസ്തോലപ്രവർത്തികൾ 4:12

Verse 1

എന്നെ ര-ക്ഷിപ്പാൻ ഉന്നതം വിട്ടു
മന്നിൽ വന്ന കർ-ത്താവേ!
നിന്നെ സ്വ-ർഗ്ഗത്തിൽ നിന്നിഹ കൊണ്ടു
വന്നതു നിൻ സ്നേഹമേ!

Chorus

പല്ലവി

Verse 2

നാവുകൊണ്ടു ചൊല്ലാവതിന്മേൽ നീ
നോവെൻ പേർക്കായേറ്റല്ലോ
ഈ വിധം സ്നേഹം ജീവനാഥാ ഈ
ഭൂവിലാർക്കുമില്ലഹോ!

Verse 3

നിങ്കലേക്കെന്നെ ആകർഷി-പ്പാനായ്
രോഗമാം നിൻ ദൂതനെ
നിൻ കരത്താൽ നീ എങ്കൽ അയച്ച
നിൻ കൃപയ്ക്കായ് സ്തോത്രമെ

Verse 4

നിൻ സ്വരൂ-പത്തോ-ടനുരൂപമായ്
വരുവാൻ നാളിൽ നാളിൽ
ചൊരികാ-ത്മാവിൻ വരങ്ങൾ എന്നും
നിറവായ് നീ-യെന്നുള്ളിൽ

Verse 5

ജീവനു-ള്ളതാം ദൈവ വചനം
സർവ്വ നേര-വുമെന്റെ
പാവനാഹാര-മാവതിന്നെന്നും
ദിവ്യ കൃപ നൽകുക

Verse 6

ഉന്നതത്തിൽ നിൻ സന്നിധൗ വന്നു
നിന്നെ ഞാൻ കാണുന്നേരം
എന്നിൽ ഉണ്ടാ-മാ-നന്ദമവർണ്ണ്യം
എന്നുമെ-ന്നേക്കും ഭാഗ്യം.

Public domain — free for any use, anywhere, forever.