← All songs

എന്നെ കൈ വിടാത്തോരന്‍പെ—എന്‍

Words and music by ജോര്‍ജ് മത്തീസണ്‍ · tr. സൈമണ്‍ സഖറിയ · 2000

Key of · BPM · 4/4 · · സങ്കീര്‍ത്തനങ്ങള്‍ 13:5

Verse 1

എന്നെ കൈ വിടാത്തോരന്‍പെ—എന്‍
ആത്മാവ് നിന്നിലാശു ചാരും
നിന്‍ സ്നേഹത്തിന്നാഴി തന്നില്‍ ഞാന്‍
നീന്തിതുടിക്കുമെന്നുമേ—
സമൃദ്ധമായെന്നും

Verse 2

വേര്‍പിരിയാത്ത സ്നേഹമേ- എന്‍
ദീപം നിന്നിലണച്ചീടട്ടെ
നീതിസൂര്യനാം നിന്നിലല്ലോ
എന്‍ ദീപം ശോഭിക്കുമെന്നും—
പ്രശോഭയായെന്നും

Verse 3

നോവില്‍ അകന്നീടാത്തോരന്‍പെ—നിന്‍
സ്നേഹം അന്യമല്ലെനിക്ക്
മഴയിലും മാരിവില്‍ കാണും
നിന്‍ വാക്കു വ്യര്‍ത്ഥം അല്ലൊട്ടും—
പ്രഭാതത്തിലെന്നും

Verse 4

എന്‍റെ തലയുയര്‍ത്തും ക്രൂശെ—നിന്‍
സാമീപ്യമെനിക്കു വേണം
എന്‍ മഹത്വം മണ്ണടിഞാശു
പൂക്കള്‍ വിടര്‍ത്തിക്കാട്ടട്ടെ—
സമൃദ്ധമായെന്നും

Public domain — free for any use, anywhere, forever.