നൽ രാവുദിക്കുമ്പോൾ എൻ മനം പാടുന്നു
Words and music by എഡ്വേർഡ് കേസ്വെൽ · 1744
Key of D · 88 BPM · 4/4 · Praise · ഇയ്യോബ് 1:21
Verse 1
നൽ രാവുദിക്കുമ്പോൾ എൻ മനം പാടുന്നു: "ക്രിസ്തേശു വാഴട്ടെ"
ജോലി ജപം എല്ലാം യേശുവിൽ ആകട്ടെ: "ക്രിസ്തേശു വാഴട്ടെ"
Verse 2
ദിനത്തിൻ ആരംഭേ ചൊല്ലുവാൻ ഓർപ്പിക്ക: "ക്രിസ്തേശു വാഴട്ടെ"
ജോലിയിൽ മോദിക്ക ഹൃദയേ ചൊല്ലുക: "ക്രിസ്തേശു വാഴട്ടെ"
Verse 3
നിൻ ആലയ മണി മുഴങ്ങി കേൾക്കുമ്പോൾ, "ക്രിസ്തേശു വാഴട്ടെ"
അതിൻ സ്വരം കേൾക്ക, മോദാൽ മുഴങ്ങുന്നു: "ക്രിസ്തേശു വാഴട്ടെ"
Verse 4
സംഘേ ഞാൻ പാടുമ്പോൾ, തളരില്ലെൻ നാവ്, "ക്രിസ്തേശു വാഴട്ടെ"
ഈ ആനന്ദഗാനം, മതി വരില്ലൊട്ടും, "ക്രിസ്തേശു വാഴട്ടെ"
Verse 5
ദുഖം അലട്ടുന്നോ? ആശ്വാസം തന്നീടും, "ക്രിസ്തേശു വാഴട്ടെ"
ഭൂമോദം പോയെന്നോ? ഇതെന്നാശ്വാസം കേൾ "ക്രിസ്തേശു വാഴട്ടെ"
Verse 6
സ്വർഗ്ഗീയ രാജനെ വാനിൽ പുകഴ്ത്തുന്നു: "ക്രിസ്തേശു വാഴട്ടെ"
മർത്യർ പാടീടട്ടെ, സ്തുതികൾ ചൊല്ലട്ടെ: "ക്രിസ്തേശു വാഴട്ടെ"
Verse 7
നീ ഭക്ഷിക്കുമ്പോഴും എല്ലായ്പ്പോഴും തന്നെ, "ക്രിസ്തേശു വാഴട്ടെ"
നിൻ കണ്ണടയുമ്പോൾ, നിൻ അന്ത്യ ചിന്തയും: "ക്രിസ്തേശു വാഴട്ടെ"
Verse 8
ഗീതത്തിൻ മാധുര്യം, ഇതത്രേ എൻ ഗാനം: "ക്രിസ്തേശു വാഴട്ടെ"
വിളക്കണഞ്ഞാലും, ഇരുട്ടേറുമ്പോഴും "ക്രിസ്തേശു വാഴട്ടെ"
Verse 9
നിദ്ര അകലുമ്പോൾ, ആത്മാവു വിങ്ങുമ്പോൾ "ക്രിസ്തേശു വാഴട്ടെ"
ദുശ്ചിന്ത ഏറുമ്പോൾ, ഇതെൻ നൽ പരിച, "ക്രിസ്തേശു വാഴട്ടെ"
Verse 10
രാത്രി പകലായാൽ, എൻ മനം പാടട്ടെ: "ക്രിസ്തേശു വാഴട്ടെ"
ഇരുൾ ഭയത്തിലും, ഈ പല്ലവി നീ കേൾ: "ക്രിസ്തേശു വാഴട്ടെ"
Verse 11
മാധുര്യമാം ഗാനം. സ്വർഗ്ഗേ മറ്റൊന്നില്ല: "ക്രിസ്തേശു വാഴട്ടെ"
നില നിൽക്കും ധ്വനി, ഇതത്രേ നൽ ഗീതം: "ക്രിസ്തേശു വാഴട്ടെ"
Verse 12
ഭൂ ആർത്തു പാടട്ടെ, സന്തോഷത്തിൻ ധ്വനി: "ക്രിസ്തേശു വാഴട്ടെ"
സ്വർഗ്ഗേ കീർത്തിക്കുന്നു, ഈ നിത്യമാം ധ്വനി: "ക്രിസ്തേശു വാഴട്ടെ"
Verse 13
സൂര്യ ചന്ദ്രന്മാരെ, കാണ്മിൻ തൻ പൊൻ മുഖം, "ക്രിസ്തേശു വാഴട്ടെ"
ദൈവത്തിൻ സൃഷ്ടികൾ, എന്നും പാടീടട്ടെ: "ക്രിസ്തേശു വാഴട്ടെ"
Verse 14
സ്വർഗ്ഗേ കീർത്തിക്കുന്നു, ഈ നിത്യമാം ഗാനം: "ക്രിസ്തേശു വാഴട്ടെ"
ഭൂ, ആഴി, ആകാശം,ഉച്ചത്തിൽ പാടട്ടെ: "ക്രിസ്തേശു വാഴട്ടെ"
Verse 15
ഈ എൻ ആയുസ്സിലേ, എൻ ജീവിത മന്ത്രം: "ക്രിസ്തേശു വാഴട്ടെ"
നിത്യമായ് പാടീടാം, എന്നാളും പാടീടാം: "ക്രിസ്തേശു വാഴട്ടെ"
Public domain — free for any use, anywhere, forever.