← All songs

പാപത്തിൻ മാ വിഷം

Words and music by ജോൺ എച്ച്. സ്റ്റോക്ടൺ ·

Key of · BPM · 4/4 · · 1 കൊരിന്ത്യർ 15:3

Verse 1

പാപത്തിന്‍ മാ വിഷ-ത്തെയൊഴിപ്പാന്‍
സാത്താന്‍ ത-ന്നുടെ ബലമഴിപ്പാന്‍
രക്ഷകന്‍ ഇക്ഷിതിയില്‍ വന്നാന്‍
യേ-ശുവിനു മഹത്വം!

Chorus

പല്ലവി

Verse 2

ആശയ-റ്റെന്‍ സ്ഥിതി താ-നറിഞ്ഞു
ഈശകോപാ-ഗ്നിയില്‍ വീ-ണെരിഞ്ഞു
വിശുദ്ധ നിണം വിയര്‍പ്പാ-യ്‌ തിരിഞ്ഞു
യേ-ശുവിനു മഹത്വം!

Verse 3

തൻ മുഖ പ-ങ്കജം അതിലടിച്ചു
ക്രൂരന്മാർ ആ-ണികൾ അതിൽ തറച്ചു
കൊടിയ വേദന എനി-ക്കായ് സഹിച്ചു
യേ-ശുവിനു മഹത്വം!

Verse 4

ക്രൂശില്‍ കൈകാ-ല്‍കളെ താന്‍ വിരിച്ചു
ക്രൂരന്മാ-രാണികളതിൽ തറച്ചു
കൊടിയ വേ-ദനയെനിക്കായ്‌ സഹിച്ചു
യേ-ശുവിനു മഹത്വം!

Verse 5

ചൊരിഞ്ഞു തൻ തിരു നിണം എൻ ബലിയായ്
നുറുങ്ങിയെൻ പാ-പത്താലേ-ശുവിൻ മെയ്
തകർന്നു തൻ ഹൃദയം എൻ പേർക്കായി
യേ-ശുവിനു മഹത്വം!

Verse 6

യേ-ശുവിൻ സ്നേ-ഹവിശേ-ഷമതിൻ
ആശയം ഹരിച്ചാൽ എനിക്കതു തേൻ
ശാ-ശ്വത ഭാ-ഗ്യമെനി-ക്കതിനാൽ
യേ-ശുവിനു മഹത്വം!

Verse 7

ജീ-വനെ യേശുവി-ന്നര്‍പ്പിച്ചേന്‍
സ-ര്‍വ്വവുമവനായ് ഏ-ല്പിച്ചേന്‍
പാവന ജീവിത-മാകണമെന്‍
യേ-ശുവിനു മഹത്വം!

Verse 8

മരണം നേ-രിടുമളവിൽ താൻ
ശരണം ത-ന്നുടെ മാർവ്വിൽ ഞാൻ
വിരവോ-ടണയും കൃപയാലെ-
യേ-ശുവിനു മഹത്വം!

Public domain — free for any use, anywhere, forever.