← All songs

എഴപ്പെട്ട ശിശുവാമീ

Words and music by വില്ല്യം ഡബ്ല്യൂ. ഹൌ · tr. റവ. തോമസ്‌ കോശി · 1867

Key of · BPM · 4/4 · · യെശ്ശയാവ് 53:3

Verse 1

എഴപ്പെട്ട ശിശുവാമീ- യൂദ പൈതൽ ഏതഹോ?
പശുക്കൂട്ടിൽ പിറന്നോനീ-ജീർണ്ണ വസ്ത്രം പുതച്ചോ?

Verse 2

സ്രിഷ്ടിക്കൊക്കെ ജീവനാഥൻ-എന്നെന്നേക്കും ദൈവം താൻ
ഉന്നതനാമീമഹേശൻ- ജാതം ചെയ്തോ ഈ വിധം?

Verse 3

അപ്പമോ വത്രമോ വീടോ-ഏതു മില്ലാതുഴലും
ദുഃഖമുള്ളോരിവനാരോ-സാത്താൻ മേലധികാരി

Verse 4

ദൈവമാം രക്ഷകനേശു-സ്വർഗ്ഗത്തിൽ താൻ നമുക്കു
ഭവനങ്ങളൊരുക്കുന്നു ഇല്ല കണ്ണീരവിടെ

Verse 5

ചോര ചിന്തിയൊഴുകാനും-നിന്ദാ നിഷേധങ്ങളാൽ
ഹാസ്യമാക്കപ്പെടുവാനും-ഹേതുവായോരിവനാർ?

Verse 6

ദാനം കൃപ തൻ സഭമേൽ-ചൊരിയും മാ ദൈവം താൻ
പ്രതികാരം ശത്രുവിന്മേൽ-നീതിയായ് നടത്തും താൻ

Verse 7

അക്രമികളോടു കൂടെ-ആണികളാൽ ക്രൂശിന്മേൽ
തൂങ്ങി നിന്ദ ദുഷികളെ-ഏറ്റീടുന്ന ഇവനാർ?

Verse 8

ഉന്നതെയാദ്യന്തമായ് ജീ-വിക്കും ദൈവം താനിവൻ
വാഴുന്നു താൻ നിത്യനായി-സ്വർണ്ണ നഗരമതിൽ.

Public domain — free for any use, anywhere, forever.