← All songs

യേശു എൻ സ്വന്തം ഹല്ലേലുയ്യാ!

Words and music by ഫേനി ക്രോസ്ബി · tr. വോല്‍ബ്രീറ്റ് നാഗല്‍ · 1873

Key of D · 92 BPM · 9/8 · Assurance,Praise · എബ്രായര്‍ 10:21–22

Verse 1

യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
എന്നുടെ ഭാഗ്യം ചൊല്ലിക്കൂടാ
പഴയതെല്ലാം കഴിഞ്ഞു പോയ്!
കണ്ടാലും സർവ്വം പുതിയതായ്‌!

Chorus

പല്ലവി.

Verse 2

യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
തീർന്നു എൻ ആന്ധ്യം നീങ്ങി രാവും
ഇരുട്ടിൻ പാശം അറുത്തു താൻ
ജീവപ്രകാശം കാണുന്നു ഞാൻ

Verse 3

യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
തുറന്ന സ്വർഗ്ഗം കാണുന്നിതാ
പാപം താൻ നീക്കി രക്തത്തിനാൽ
ദൈവകുഞ്ഞാക്കി അത്മാവിനാൽ

Verse 4

യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
ഈ സ് നേഹ ബന്ധം നില്ക്കും സദാ
മരണത്തോളം സ് നേഹിച്ചു താൻ
നിത്യതയോളം സ് നേഹിക്കും താൻ

Verse 5

യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
നിന്റെ സമ്പാദ്യം ഞാൻ രക്ഷകാ
നീ എൻ കർത്താവും സ് നേഹിതനും
ജീവ ദാതാവും സകലവും

Public domain — free for any use, anywhere, forever.