← All songs

മഹാ വൈദ്യൻ സമീപത്തു

Words and music by വില്യം ഹണ്ടർ · 1859

Key of · BPM · 4/4 · · മത്തായി 9:12

Verse 1

മഹാ വൈദ്യൻ സമീപത്തു
സഹ-തപി-ക്കും യേശു
ഖേദം നീക്കാൻ താൻ ചൊ-ല്ലുന്നു
ഹാ കേൾ യേശു-വിൻ ശബ്ദം

Chorus

പല്ലവി

Verse 2

സർവ്വ പാപം മോചിച്ചെന്നു
യേശു ചൊല്ലുന്നു, കേൾക്ക
സ്വർഗ്ഗം ശാന്തമായ് നീ എത്തും
നൽകും കിരീടം യേശു

Verse 3

എല്ലാ മഹത്വം കുഞ്ഞാട്ടിൻ
വിശ്വാസി യേശുവിൽ ഞാൻ
വാഴ്ത്തപ്പെട്ട രക്ഷിതാവിൻ
നാമം സ്നേഹിക്കുന്നു ഞാൻ

Verse 4

ശ്രീയേശു നാമം സ്നേഹിക്കും
ശിശുക്കൾ പോലും ഇന്നു
തൻ സേവ ചെയ്തു ജീവിപ്പാൻ
താൻ ഇതാ വിളിക്കുന്നു

Verse 5

സോദരരർ കൂട്ടം പാടുവിൻ
ശ്രീയേശുനാമം വാഴ്ത്തി
സോദരിമാരും വാഴ്ത്തുവിൻ
ഉച്ചത്തിൽ യേശുനാമം

Verse 6

എൻ പാപം പേടി നീക്കുന്നു
ശ്രീയേശു നാമം മാത്രം
എൻ ആത്മം വാഞ്ചിച്ചീടുന്നു
കേൾപ്പാൻ ആ നല്ല നാമം

Verse 7

നാം യേശുവെ കാണ്മതിന്നായ്
മേൽ മോക്ഷം പ്രാപിക്കുമ്പോൾ
സിംഹാസനം ചുറ്റി നിന്നു
പാടും തൻ തിരുനാമം.

Public domain — free for any use, anywhere, forever.