← All songs

ക്രൈസ്തവരേ വന്ദനയ്ക്കുണരിന്‍

Words and music by ജോണ്‍ ബൈറോം · 1745

Key of · BPM · 4/4 · · ലൂക്കോസ് 2:8–9

Verse 1

ക്രൈസ്തവരേ വന്ദനയ്ക്കുണരിന്‍
ക്രി-സ്തു കന്യാജാതം ചെയ്ത നാളില്‍
ഭാഗ്യോദയെ- അത്ഭുതമീസ്നേഹം
അ- ഗോചരമല്ലോ ഇതിന്‍ മര്‍മ്മം
വാനേ ദൂതന്മാര്‍ പാടി ഇതാദ്യം
മാനു-ഷ്യാവതാരം ഘോഷിച്ചിവര്‍

Verse 2

കാവല്‍ കാക്കും ഇടയരും കേട്ടു
ദൈവ ദൂതസ്വരം, "ഭയം വേണ്ടാ"
നല്ല വാര്‍ത്ത- കൊണ്ടുവരുന്നു ഞാന്‍
എല്ലാവര്‍ക്കുമുള്ളോരു രക്ഷകന്‍
ഇന്നു ജനിച്ചു ദൈവ വാഗ്ദത്തം
ഒന്നു പോലും പിഴയ്കാ നിശ്ചയം

Verse 3

ദൂതഗണം ആകാശം മുഴക്കും
ഗീതം പാടി ആര്‍ത്തു "ഉന്നതത്തില്‍
ദൈവത്തിനു മഹത്വം ഭൂമിയില്‍
ദൈവ-പ്രസാദമുള്ളോര്‍ക്കു സാമം"
വീണ്ടെടുപ്പിന്‍ സ്നേ-ഹം ദൂതന്മാര്‍ക്കും
പണ്ടേ ആശ്ചര്യം: ഗീതവുമത്

Verse 4

ആട്ടിടയര്‍ ഓടി ബേത് ലേമിന്നു
കുട്ടിയായ് പുല്‍ത്തൊട്ടിയില്‍ കണ്ടവര്‍
രക്ഷകനെ അമ്മയോടുകൂടെ
സൂക്ഷ്മം ദൂതവാക്യം എന്നറിഞ്ഞു
സാക്ഷിച്ചെങ്ങും അത്ഭുതകാഴ്ച്ചയെ
ഘോഷിച്ചോരാദ്യം യേശുവേ ഇവര്‍

Verse 5

ക്രിസ്തുമസ് മോദം ആട്ടിടയരെ പോല്‍
പ്രസ്താവിക്കാം സ്തോത്രസ്വരത്തോടെ
നഷ്ടം തീര്‍ക്കും ഈ ശിശുവിനെ നാം
തൊട്ടി തൊട്ടു ക്രൂശോളം നോക്കി കാണ്‍
നിഷ്ഠയോടെപിന്‍- ചെല്കകൃപയാല്‍
നഷ്ട-സ്വര്‍ഗ്ഗം വീണ്ടും പ്രാപിപ്പോളം

Verse 6

ഗീതം പാടാം രക്ഷയിന്‍ -മോദത്താല്‍
ദൂതര്‍ മദ്ധ്യേ നില്‍ക്കാം ജയംകൊണ്ട്
ഇന്നു പിറന്നവന്റെ മഹത്വം
മി-ന്നുന്നുണ്ടല്ലോ നമ്മുടെ ചുറ്റും
നിത്യം പാടും രക്ഷപ്പെട്ടോര്‍ സ്തുതി
നിത്യം-നാം സ്വര്‍ഗ്ഗീയ രാജാവിന്നു

Public domain — free for any use, anywhere, forever.