വിദൂരെയാ പുല്‍കൂട്ടില്‍ പുല്‍മെത്തയില്‍
Words and music by John T. McFarland · tr. സൈമണ്‍ സഖറിയ · 2010
Key of F · 76 BPM · 3/4 · Christmas,Comfort · ലൂക്കോസ് 2:7
Verse 1
വിദൂരെയാ പുല്‍കൂട്ടില്‍ പുല്‍മെത്തയില്‍
കിടന്നോരാ പൈതലാം ഉണ്ണിയേശു
നല്‍ താരകള്‍ വാനില്‍ മിന്നി തിളങ്ങി
മയങ്ങുമാ കുഞ്ഞിനെ എത്തിനോക്കി
Verse 2
കുഞ്ഞാട് കരഞ്ഞതാല്‍ കുഞ്ഞുണര്‍ന്നു
ഓ യേശുവാം പൈതല്‍ കരഞ്ഞില്ലൊട്ടും
ഞാന്‍ സ്നേഹിച്ചിടുന്നു കനിവേകണേ
രാ പോകുവോളം കൂടെ പാര്‍ത്തീടണേ
Verse 3
പിരിഞ്ഞകന്നീടല്ലേ എന്‍ യേശുവേ
സമീപത്തു നിന്നൊട്ടും പോയീടല്ലേ
അനുഗ്രഹിച്ചീടണേ പൈതങ്ങളെ
നീയൊത്തു വാണീടുവാന്‍ ചേര്‍ത്തീടണേ
Public domain — free for any use, anywhere, forever.