യേശുവിൻ രക്തം നമ്പി
Words and music by ബഞ്ചമിൻ ബെഡോം · tr. സൈമണ്‍ സഖറിയ · 2014
Key of · BPM · 4/4 · · 2 ശമൂവേൽ 14:14
Verse 1
യേശുവിൻ രക്തം നമ്പി ഞാൻ,
മരിച്ചിടാൻ തയ്യാർ!
യാഗമായ് തീർന്ന തൻ രക്തം—
നിരപ്പി-ച്ചീശനായ്.
Verse 2
ലോകരോടെല്ലാം രംമ്യമായ്,
മരിച്ചിടാൻ തയ്യാർ!
ലോകസുഖങ്ങൾ വിട്ടിടാം—
സ്വർഗ്ഗ മോദങ്ങൾക്കായ്.
Verse 3
സാറാഫുകൾ വന്നീടട്ടെ,
മരിച്ചിടാൻ തയ്യാർ!
തൻ ചിറകിൽ ഉയർത്തട്ടെ—
വാനേ ഭവനത്തിൽ.
Verse 4
പിസ്ഗാ നിന്നു കനാൻ ദേശം,
ഒന്നു കണ്ടീടട്ടെ!
യോർദ്ദാനിൽ ഓളം പൊങ്ങട്ടെ—
ധീരമായ് താണ്ടും ഞാൻ.
Public domain — free for any use, anywhere, forever.