സ്നേഹമാം താതാ
Words and music by റവ. കെ. പി. ഫിലിപ്പ് · 1916
Key of · BPM · 4/4 · · 1 യോഹന്നാൻ 4:8
Verse 1
സ്നേഹമാം താതാ സ്വർഗ്ഗീയ നാഥാ
അഹമഹമായവനേ
യഹോവേ ഇഹ പരിപാലകനേ!
ബഹുലമാം കൃപയാൽ തിരുഹിതമതിനാൽ
മഹിതലേ സുതനെത്തന്ന ദേവശാ!
Chorus
പല്ലവി
Verse 2
ആദിമ മനുഷ്യൻ പാപം ചെയ്തതിനാൽ
മേദിനിയിൽ വസിക്കും മനുജർ
യാതനപ്പെട്ടിതു ഹാ!
പാതകം നീക്കാൻ പാതകർ കയ്യാൽ
വേദന ഏറ്റൊരു യേശു ദേവാ!
Verse 3
പാപവിഹീനൻ നീതിമാനായോൻ
പാപിയെപോൽ മഹാ ശിക്ഷയേറ്റു
പാപിയെ ശുദ്ധനാക്കാൻ
പാപത്തിൻ ഭാരം ദേഹത്തിലേറ്റ
പാപിയിൻ രക്ഷനായ നാഥാ!
Verse 4
സ്വന്ത ജനത്താൽ തള്ളപ്പെട്ടയ്യോ
അന്തമില്ലാത്തതാം സ്നേഹഹൃദയം
വെന്തു നേറീടുന്നിതാ!
സ്വന്ത മനസ്സാ ക്രൂശിന്മേൽ തൂങ്ങി,
ചിന്തി തൻ തിരുനിണം പാപികൾക്കായ്
Verse 5
മരണം സഹിച്ച ദൈവത്തിൻ പുത്രൻ
മരണത്തിൻ ശക്തിയാൽ തോൽക്കപ്പെടുമോ?
മരണത്തെ താൻ ജയിച്ചു!
മരിച്ചവരിൽ നിന്നുയിർത്തെഴുന്നേറ്റു,
മരിച്ചോർക്കു പുനർജീവൻ സാദ്ധ്യമാക്കി!
Verse 6
ലോകാന്ത്യം വരെയും കൂടെ ഉണ്ടെന്നു
വാക്കു തന്നോൻ വിശുദ്ധ റൂഹായെ
വേഗത്തിൽ അയച്ചുതന്നു;
ലോകത്തെ ജയിക്കാൻ പുതുശക്തി തരുന്നോൻ,
വേഗത്തിൽ വരും മഹാരാജാവായി
Verse 7
പ്രാണസ നാഥാ നീ പ്രാണനെത്തന്നു
ക്ഷോണിയെ വീണ്ടെടുത്ത മാ സ്നേഹം,
കാണുന്നു ദോഷിയാം ഞാൻ!
താണു വണങ്ങി നമിച്ചിടുന്നടിയാൻ,
പാണിയിൽ താങ്ങണമേ കൃപാലോ!
Public domain — free for any use, anywhere, forever.