യഹോവ എന്നിടയനാം
Words and music by ജെസ്സി ഇർവിൻ · tr. സൈമണ്‍ സഖറിയ · 2013
Key of F · 76 BPM · 3/2 · Trust,Provision · സങ്കീർത്തനങ്ങൾ 23:1
Verse 1
യഹോവ എന്നിടയനാം
കുറവെനിക്കില്ലാ
പുൽപുറത്തെന്നെ മേയ്ക്കുന്നു
സമീപേ നൽ തണ്ണീർ
Verse 2
എന്നാത്മാവേ പുതുക്കുന്നു
നടത്തുന്നു ദിനം
തൻ നാമം മൂലമായ് എന്നെ
നൽ നീതി പാതയിൽ
Verse 3
മരണത്തിൻ ഇരുളതിൽ
ഞാനൊട്ടും പേടിക്കാ
നീ ചെങ്കോലാൽ നടത്തുന്നു
അതെന്നും എൻ ശാന്തി
Verse 4
എൻ മേശ നീ ഒരുക്കുന്നു
ശത്രുക്കളിൻ മുന്നിൽ
നിറയ്ക്കുമെൻ പാനപാത്രം
കവിഞ്ഞൊഴുകുമേ
Verse 5
നന്മ, കരുണ ഒക്കെയും
പിന്തുടരുമെന്നെ
സദാ കാലം ഞാൻ സ്വർഗ്ഗത്തിൽ
വസിക്കുമേയിനി
Public domain — free for any use, anywhere, forever.