യേശുവിൽ ഞാൻ അർപ്പിച്ചീടും
Words and music by ജെ.സി. മോർഗ്ഗൻ · tr. സൈമണ്‍ സഖറിയ · 2019
Key of · BPM · 4/4 · · സങ്കീർത്തനങ്ങൾ 119:42
Verse 1
യേശുവിൽ ഞാൻ അർപ്പിച്ചീടും
എല്ലാ സം-ശയങ്ങളും,
"ഭയം വേണ്ട!" തന്റെ വാക്കിൽ
വിശ്വസിക്കും എന്നാളും
Chorus
പല്ലവി
Verse 2
യേശുവിൽ ഞാൻ അർപ്പിച്ചീടും
എന്റെ പാ-പം സർവ്വവും
തൻ രക്തം ക-ഴുകി എന്നെ
തൻ ഭവനെ ചേർത്തീടും
Verse 3
യേശുവിൽ ഞാൻ അർപ്പിച്ചീടും
എൻ ഭയ-ങ്ങൾ സർവ്വവും
ചുറ്റും ഇരുൾ മൂടിയാലും
തൻ വെളിച്ചം മങ്ങിടാ
Verse 4
യേശുവിൽ ഞാൻ അർപ്പിച്ചീടും
എൻ ആമോദം സർവ്വവും
ഒന്നു മാത്രം എൻ പ്ര-ത്യാശ
മതി എന്നും താൻ മാത്രം
Verse 5
യേശുവിൽ ഞാൻ അർപ്പിച്ചീടും
എന്നെ തന്നെ പൂർണ്ണമായ്
ആത്മ,ദേഹി, ദേഹം സർവ്വം
എന്നെന്നേക്കും നിത്യമായ്
Public domain — free for any use, anywhere, forever.