← All songs

ദൈവമേ എത്ര അഗാധമഹോ നിൻ

Words and music by റ്റി. ജെ. ആൻഡ്രൂസ് · 1871

Key of · BPM · 4/4 · · ഇയ്യോബ് 42:2

Verse 1

ദൈവമേ എത്രയാഗാധമഹോ നിൻ ദിവ്യ വിചാരണകൾ -ഓർക്കിൽ
എവ്വിധമതിലെ ദിവ്യ രഹസ്യങ്ങൾ ചൊവ്വോടറിഞ്ഞിടുന്നു

Verse 2

വാനവും ഭൂമിയുമാഴവുമൊരുപോൽ വാണരുന്നു സദാ- മഹാ
ജ്ഞാനമോടവയെ നിൻ മഹത്വത്തിന്നായ് നീ നടത്തീടുന്നഹോ!

Verse 3

നിൻ പ്രിയ മക്കടെ നന്മയിലേക്കായ് അമ്പിയലും പരനേ-എല്ലാം
ഇമ്പമോടൊന്നായ് വ്യാപരിച്ചീടുന്നു തുമ്പമവർക്കു വൃഥാ

Verse 4

മൊട്ടിനു കൈയ്പ്പു രുചിക്കിലുമായതു പൊട്ടി വിടർന്നിടുമ്പോൾ -അതു
കാട്ടുമതിൻ മധുരാകൃതിയും തേൻ കട്ടയുമുണ്ടകമേ

Verse 5

ശിക്ഷയിലും ബഹു കഷ്ടത തന്നിലും അക്ഷയനാം പരനേ-നിന്റെ
രക്ഷയിൻ മാമധുരം രുചിക്കാമതു നിശ്ചയമീയെനിക്ക്

Verse 6

എന്തിനു പൊന്തി വരുന്നൊരു കാറിനാൽ ചിന്ത തളർന്നിടുന്നു-വരം
ചിന്തിടുമാറതു പൂർണ്ണമതോർത്താൽ സന്തോഷമേയെനിക്കു

Verse 7

എത്ര കരുത്തൊരിരുട്ടിലുമീ ഞാൻ കർത്തനേ നിൻ വലങ്കൈ -കണ്ടെൻ
അത്തലടക്കി മനോസുഖമെപ്പോഴും എത്തിടാമേ പരനേ

Public domain — free for any use, anywhere, forever.