നാം കൂ-ടി വരുന്നിന്നു
Words and music by അഡ്രിയാനസ് വെലറിയുസ് · tr. സൈമണ്‍ സഖറിയ · 2017
Key of F · 84 BPM · 3/4 · Provision,Trust · യോഹന്നാൻ 11:52
Verse 1
നാം കൂ-ടി വരുന്നിന്നു ആ-ശിഷം യാചിപ്പാൻ
നിർ-ബന്ധി-ക്കും തന്റെ ശ-ബ്ദം കേൾപ്പാൻ
വൻ ദുഷ്ടരിൻ പീഡപോയ് ആശ്വാസം നാം പ്രാപിക്കും
ഓർക്കും താൻ തൻ സ്വന്തത്തെ! വാഴ്ത്തീടും ഞാൻ
Verse 2
ഇ-മ്മാനുവേലാമവൻ ന-മ്മെ നയിച്ചീടും,
തൻ ദിവ്യ സാ-മ്രാജ്യം വാ-ണീടുവാൻ
ഈ പോരിൽ ജയം തന്നെ ആദ്യവും താൻ അന്ത്യവും
നാഥനെന്റെ കൂട്ടുണ്ട്, സ്തോത്രം ദേവാ!
Verse 3
നാം വാഴ്ത്തുന്നു നിൻ നാമം രക്ഷകനേ നിന്നെ,
എന്നും നീ കാക്കേണം, യാചിക്കുന്നു.
വൻ കഷ്ടത നീ മാറ്റി പോറ്റിടണമെന്നെന്നും
വാഴ്ത്തിടും ഞാൻ നിന്നെ നൽ സ്വാതന്ത്ര്യമായ്
Public domain — free for any use, anywhere, forever.