സ്വർ പിതാവേ നീ നയിക്ക
Words and music by ജെയിംസ് എഡ്മസ്റ്റൺ · tr. സൈമണ്‍ സഖറിയ · 2018
Key of · BPM · 4/4 · · സങ്കീർത്തനങ്ങൾ 48:14
Verse 1
സ്വർ പിതാവേ നീ നയിക്ക,
കോപിക്കും കടലിങ്കൽ.
കാത്തു സൂക്ഷി-ച്ചീക്കേണമെന്നേ,
ആരുമില്ലേ നീയെന്ന്യേ.
പിതാവായ നിന്നിൽ നിന്നും,
ആശീർവാദം തേടുന്നേ.
Verse 2
രക്ഷകാ നിൻ ക്ഷമ നൽക,
എൻ ക്ഷീണത്തെ അറിക.
മർത്യനായ് നീ ജീവിച്ചതാൽ,
ദുഃഖത്തെ നീ അറിഞ്ഞു.
മരുഭൂവിൽ മരുവി നീ,
ഏകനായി അലഞ്ഞു.
Verse 3
ശുദ്ധാത്മാവേ വന്നിറങ്ങി,
സന്തോഷത്തെ ചൊരിക.
സ്നേഹം, അനുകമ്പ, നൽകി,
നിത്യ ശാന്തി അരുൾക.
നടത്തിപ്പു, കാവൽ, ക്ഷമ,
അഴിയാത്ത ശാന്തിയും.
Public domain — free for any use, anywhere, forever.