ശുദ്ധാ ശുദ്ധാശുദ്ധാ
Words and music by റെജിനാൾഡ് ഹെബർ · 1826
Key of D · 92 BPM · 4/4 · Adoration,Praise · യെശ്ശയാവു 6:3
Verse 1
ശുദ്ധാ! ശുദ്ധാ! ശുദ്ധാ! സർവ്വ ശക്താ ദേവാ!
ഭക്ത ഗീതം കാലേ ഞങ്ങൾ അങ്ങുയർത്തുമേ.
പാപം ശാപം പോക്കും കാരുണ്യ യഹോവ,
ദേവ ത്രിയേക ഭാഗ്യ ത്രിത്വമേ!
Verse 2
ശുദ്ധാ! ശുദ്ധാ! ശുദ്ധാ! സർവ്വ ദിവ്യർ വാഴ്ത്തി,
ആർത്തു പൊൻ കിരീടങ്ങൾ നിൻ കാൽക്കൽ വീഴ്ത്തുന്നു.
ആസ്തയോടു ദൂത വൃന്ദവും പുകഴ്ത്തി,
ആദ്യന്ത ഹീനാ നിന്നെ വാഴ്ത്തുന്നു.
Verse 3
ശുദ്ധാ! ശുദ്ധാ! ശുദ്ധാ! കൂരിരുൾ അണഞ്ഞു,
ഭക്തി ഹീനൻ നിൻ പ്രഭാവം കാണാ എങ്കിലും;
നീയേ ശുദ്ധൻ തുല്യൻ അന്യനില്ല എങ്ങും,
ആർദ്രത സത്യം ശക്തി ഒന്നിലും.
Verse 4
ശുദ്ധാ! ശുദ്ധാ! ശുദ്ധാ! സർവ്വ നാഥാ ദേവാ!
സ്വർഗ്ഗം ഭൂമി സൃഷ്ടി സർവ്വം നിന്നെ വാഴ്ത്തുന്നു.
ശാപ ദോഷം പോക്കും കാരുണ്യ യഹോവ,
ദൈവ ത്രിയേക, ഭാഗ്യ ത്രിത്വമേ!
Public domain — free for any use, anywhere, forever.