← All songs

അന്‍പു തിങ്ങും ദയാപരനേ

Words and music by പി. വി. തൊമ്മി · 1881

Key of · BPM · 4/4 · · മത്തായി 18:20

Verse 1

അന്‍പു തിങ്ങും ദയാപരനെ, ഇമ്പമേറും നിന്‍ പാദത്തിങ്കല്‍
നിന്‍ പൈതങ്ങളടിയാരിതാ കുമ്പിടുന്നേയനുഗ്രഹിക്ക

Chorus

പല്ലവി

Verse 2

ഒന്നിലേറെയാളുകള്‍ നിന്റെ നന്നിധാനത്തിങ്കല്‍ വരുമ്പോള്‍
വന്നു ചേരുമവര്‍ നടുവില്‍ എന്നു ചൊന്ന ദയാപരനേ!

Verse 3

നിന്നുടെ മഹത്വ സന്നിധി-യെന്നിയേ ഞങ്ങള്‍ക്കാശ്രയമായ്
ഒന്നുമില്ലെന്നറിഞ്ഞീശനേ! വന്നിതാ ഞങ്ങള്‍ നിന്‍ പാദത്തില്‍

Verse 4

തിരുമുമ്പില്‍ വന്ന ഞങ്ങളെ വെറുതെ അയച്ചീടരുതേ!
തരണം നിന്‍ കൃപാവരങ്ങള്‍ നിറവായ്‌ പരനേ! ദയയായ്.

Public domain — free for any use, anywhere, forever.