ദൂതര്‍ പാടി ഉന്നതേ
Words and music by ജെയിംസ് ചാട്വിക്ക് · tr. സൈമണ്‍ സഖറിയ · 2011
Key of F · 96 BPM · 4/4 · Christmas,Praise · ലൂക്കോസ് 2:13–14
Verse 1
ദൂതര്‍ പാടി ഉന്നതേ-
മാധുര്യമായ് ഭൂതലേ.
പര്‍വ്വതത്തില്‍ മാറ്റൊലി,
ഏറ്റുപാടി മോദമായ്!
Chorus
ഓ…മഹത്വം ഉന്നതത്തില്‍ എന്നും!
ഓ…മഹത്വം ഉന്നതത്തില്‍ എന്നെന്നും.
Verse 2
ആട്ടിടയര്‍ക്കാമോദം!
എന്തിനീയീ താമസം!
നിര്‍ബന്ധം എന്‍ മാനസേ,
മോദമേകും ഗീതകം…ഓ…
Verse 3
ബേതലേമില്‍ വന്നു കാണ്‍,
നാഥന്‍ ജന്മം പാടുന്നു!
മുട്ടുകുത്തി വാഴ്ത്തിടാം,
ക്രിസ്തു രാജന്‍ ജന്മത്തെ!…ഓ…
Verse 4
ദൂതര്‍ വാഴ്ത്തും നാഥനെ,
വന്നു കാണ്മിന്‍ പുല്‍കൂട്ടില്‍!
യോസേഫും മറിയയും,
താലോലിക്കും പൈതലേ…ഓ…
Verse 5
ആട്ടിടയക്കൂട്ടരെ,
ദൂതര്‍ ഗാനം കേട്ടുവോ?
അന്നു നീല വാനിതില്‍
സദ്വാര്‍ത്തയെ കേട്ടുവോ?…ഓ…
Verse 6
കെട്ടുകഥയല്ലഹോ,
ദൈവരാജവതാരം!
പുല്‍കൂടായി പുല്‍മെത്ത,
ദൂതര്‍ പാടി താരാട്ട്!…ഓ…
Verse 7
വാനോര്‍ പാടി വാനിതില്‍
യേശുവിന്‍ ജനനത്തെ,
മണിമുഴങ്ങി ഉന്നതെ
മര്‍ത്യര്‍ ഹൃത്തില്‍ ശാന്തിയും…ഓ…
Public domain — free for any use, anywhere, forever.